തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലവില്‍ മാലിദ്വീപിന്റെയും ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലേക്ക് അടുക്കാനാണ് സാധ്യത.
സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട് . ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ അഞ്ചു ജില്ലകളിലും മറ്റന്നാള്‍ ആറു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക