സമൂഹ മാധ്യമത്തിലൂടെ മകള്‍ വാമികയുടെ ചിത്രം തങ്ങള്‍ക്ക് കാണാനാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
അവര്‍ക്ക് തിരിച്ചറിവാകുന്നത് വരെ മകളുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കില്ലെന്നും അത് തീര്‍ത്തും അവളുടെ തീരുമാനമായിരിക്കും എന്നുമായിരുന്നു കോലിയുടെ മറുപടി.
ഇന്‍സ്റ്റഗ്രാമില്‍ ആസ്ക് മി യുവര്‍ ക്വസ്റ്റ്യന്‍ എന്ന സെഷനിലായിരുന്നു അരാധകരുടെ ചോദ്യം. ‘വാമിക എന്ന പേരിന്റെ അര്‍ത്ഥം എന്താണ്?, കുട്ടിയെ ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമോ?’ എന്നായിരുന്നു ചോദ്യം. അതിന് കോലി മറുപടിയും നല്കി.
‘ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു പേരാണ് വാമിക. സമൂഹമാധ്യമം എന്താണെന്ന് അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നത് വരെ അവളുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം. അത് സംബന്ധിച്ചുള്ള തീരുമാനം മകളുടേതായിരിക്കും’, കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക