ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണ എന്ന പട്ടാമ്പിക്കാരന്. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന്സോഷ്യല് മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധകരുടെ കൂട്ടം തന്നെയുണ്ട്. എന്നാല്‍ ബിഗ്ബോസ് ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ ബിഗ്ബോസ് ആരാധകര്‍ വിലയിരുത്തുന്നത്.
ബിഗ്ബോസ് വീട്ടിലെ മനോഹരമായ കുക്ക് ആരാണെന്ന ചോദ്യത്തിന് ചിലരെങ്കിലും പറയുന്ന പേര് അനൂപെന്നാണ്. അനൂപിന്റെ കുക്കിങ്ങിന് പലപ്പോഴും ലാലേട്ടനും പ്ലസ്പോയിന്റ് നല്‍കിയിട്ടുമുണ്ടായിരുന്നു. ലാലേട്ടന് മത്സരത്തിനിടെ പറഞ്ഞുകൊടുത്ത റെസിപ്പി
പരീക്ഷിച്ചുനോക്കുന്ന അനൂപിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.
ലാലേട്ടന് പറഞ്ഞുകൊടുത്ത വോയ്സ് കൃത്യമായി ശ്രദ്ധിച്ചുകൊണ്ട് കസിന്‍സിനൊപ്പം അടുക്കളയില്‍ കയറിയ അനൂപ്,
ലാലേട്ടന്റെ റസിപ്പിയെ മനോഹരമാക്കിയിട്ടുണ്ട്. കഴിച്ചുനോക്കിയതിനുശേഷം സംഗതി ഉഷാറായിട്ടുണ്ടെന്നാണ് അനൂപിന്റെ വല്ല്യമ്മയും പറയുന്നത്. ഉണ്ടാക്കി കഴിച്ചതിനുശേഷം ലാലേട്ടനോട് എല്ലാവരുമൊന്നിച്ച് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക