തലശ്ശേരി ഗവ. കോളേജില്‍ കൊമേഴ്സ്, പൊളിറ്റിക്കല്‍ സയന്‍സ്(പാര്‍ട്ട് ടൈം), മാത്തമാറ്റിക്സ്(പാര്‍ട്ട് ടൈം), എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും, നെറ്റ്/പി എച്ച് ഡിയും ആണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റാ സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം [email protected] എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9961261812.
പ്രതികരിക്കാൻ ഇവിടെ എഴുതുക