തിരുവനന്തപുരം: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും. കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയേയും പ്രതികളാക്കാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാങ്കേതിക അനുമതി മാത്രമാണിത്. ഇവരെ ചോദ്യം ചെയ്യാനാകില്ല.
വിചാരണവേളയിലും ഇവര്‍ക്ക് ഇന്ത്യയിലെത്തേണ്ടി വരുമോ എന്നതിലും വ്യക്തതയില്ല. സ്വര്‍ണം , ഡോളര്‍ കടത്തുകളില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇരുവരേയും പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക