ഐ എച്ച് ആര് ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഹിസ്റ്ററി (പാര്‍ട്ട് ടൈം) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ്സോടെയുളള ബിരുദം അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഒന്നാം ക്ലാസ്സോടെയുളള പി ജി ഡി സി എ ആണ് അടിസ്ഥാന യോഗ്യത. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യു ജി സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. യു ജി സി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷ [email protected] എന്ന ഇ-മെയിലില്‍ ജൂണ്‍ 10 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.caspayyannur.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972 877600, 9446304755, 9388678598.
പ്രതികരിക്കാൻ ഇവിടെ എഴുതുക