കണ്ണൂർ :ജില്ലയ്ക്ക് പച്ചപ്പിന്റെ പകിട്ടേകാന്‍ ഇത്തവണയൊരുക്കുന്നത് 30 പച്ചത്തുരുത്തുരുത്തുകള്‍. പച്ചത്തുരുത്തുകളുടെ നടീല്‍ ഉല്‍സവത്തിന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ നട്ടുവളര്‍ത്തുക.
ജൂണ്‍ നാലിന് ചെങ്ങളായി പഞ്ചായത്തില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉല്‍സവത്തോടെ ഈ വര്‍ഷത്തെ പ്രവൃത്തികള്‍ക്ക് തുടക്കമാവുമെന്ന് ഹരിത കേരളമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ സോമശേഖരന്‍ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല ഔപചാരിക ഉദ്ഘാടനം ചെറുതാഴം പഞ്ചായത്തിലും കൂടാളി പഞ്ചായത്തിലുമായി ജൂണ്‍ അഞ്ചിന് നടക്കും. ദേവ ഹരിതം പച്ചത്തുരുത്ത് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവില്‍ എം വിജിന് എം എല്‍ എ നിര്‍വഹിക്കും. കൂടാളി പഞ്ചായത്തിലെ ചിത്രാരിയില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും.
ജില്ലയില്‍ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ പച്ചത്തുരുത്തുകളുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. കുറുമാത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ എണ്ണം പച്ചത്തുരുത്തുകള്‍. പച്ചത്തുരുത്തൊരുക്കിയതില്‍ വിസ്തീര്‍ണ്ണത്തില്‍ മുന്നില്‍ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. മുണ്ടേരി, ചെറുതാഴം പഞ്ചായത്തുകളില്‍ കണ്ടല്‍ പച്ചത്തുരുത്തുകളും വളരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക