കുറച്ച് ദിവസങ്ങളായി ബ്രിട്ടനിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയ്ക്ക് ശേഷം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ ബ്രിട്ടൺ. കോവിഡ് മരണങ്ങളൊന്നും ഇല്ലാത്ത ഒരു ദിവസം കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർനധവുണ്ടാകുന്നത് വലിയ ആശങ്ക തന്നെയാണ് സൃഷ്ടിക്കുന്നത്.
കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ യഷ്
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയർന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്. മാത്രമല്ല, കോവിഡ് വാക്സിൻ പ്രതിദിനം ഒരുകോടി ആളുകൾക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ലക്ഷ്യം. ഇതിനായി കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക