സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ നടിയാണ് ദിവ്യങ്ക ത്രിപതി. താരം ഒരു സൈബർ സദാചാരവാദിക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ക്രൈം പെട്രോള്‍ എന്ന വെബ് സീരിസില്‍ നിങ്ങള്‍ എന്തുകൊണ്ട് ദുപ്പട്ട ധരിക്കാതെ അഭിനയിച്ചു എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിനു താരം നല്കിയ മറുപടി ഇങ്ങനെ
ദുപ്പട്ട ധരിക്കാത്ത സ്ത്രീകളെയും ബഹുമാനിക്കാന്‍ നിങ്ങളെ പോലുള്ള ആളുകള്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളെ കാണുന്ന രീതി മാറ്റുക. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കി വിലയിരുത്തുന്നത് അവസാനിപ്പിക്കുക. എന്റെ ശരീരം, എന്റെ ആത്മാഭിമാനം, എന്റെ ഇഷ്ടം !,’ ദിവ്യങ്ക മറുപടി നല്കി.
എന്തായാലും നടിയുടെ വാക്കുകൾ വൈറലായിക്കഴിഞ്ഞു. ധാരാളം പേരാണ് ദിവ്യങ്കയ്ക്ക് പിന്തുണയുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക