ഗായിക ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ദേവ്യാൻ മുഖോപാധ്യായ എന്നാണ് ഇരുവരും മകനു നൽകിയ പേര്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ശ്രേയ കുഞ്ഞിന്റെ പേര് പുറത്തു വിട്ടത്.
ഒപ്പം മകനെ എടുത്തു പിടിച്ചു നിൽക്കുന്ന ചിത്രവും പങ്കുവച്ചു. ഇതാദ്യമായാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ഗായിക പോസ്റ്റ് ചെയ്യുന്നത്.കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ളതാണ് ചിത്രം. പേര് വെളിപ്പെടുത്തി ചിത്രത്തിനൊപ്പം ശ്രേയ കുറിച്ച വാക്കുകൾ ആരാധകരുടെ മനം കവരുകയാണ്.
‘ദേവ്യാൻ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവൻ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. ആ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അച്ഛനും അമ്മയും ആയ ആ നിമിഷം ഞങ്ങൾ അനുഭവിച്ച സന്തോഷത്തെക്കുറിച്ചു വിവരിക്കാൻ വാക്കുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക