പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് ടു പരീക്ഷയും റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയിരിക്കുന്നത്. മെയ് നാലിന് നടക്കാനിരുന്ന പ്ലസ് ടു പരീക്ഷ സർക്കാർ മാറ്റിവച്ചിരുന്നു. മൂല്യനിര്‍ണയ മാനദണ്ഡം ഇതുവരെ സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നില്ല.
പെട്രോൾ ഡീസൽ വിലവര്‍ധനയ്ക്ക് പുറമെ മണ്ണെണ്ണയ്ക്കും വില വർധന..! മൂന്ന് രൂപ വർധിച്ച് ലിറ്ററിന് 44 രൂപ
എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം എടുക്കുമ്പോഴാണ് സർക്കാരും ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുക. കോവിഡ് വ്യാപനം രൂക്ഷമായതോടെ കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. കേന്ദ്രമന്ത്രിമാര്‍ അധികൃതരുമായ ചര്‍ച്ചയിലായിരുന്നു ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക