നിലവിലെ സാമ്പത്തിക വ്യവസ്ഥയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്. 2020-21 സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് ഇരുണ്ട വർഷമാണെന്നാണ് കോൺഗ്രസ് നിലപാട്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും സാമ്പത്തിക നേട്ടത്തിൽ മുൻവർഷത്തെക്കാൾ ദരിദ്രരായി മാറിയെന്നും കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ നിഗമനം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി. 20-21 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 24:4 ശതമാനം നെഗറ്റീവ് വളർച്ചയായിരുന്നു. എന്നാൽ നാലാം പാദത്തിൽ എത്തിയപ്പോൾ അത് പൂജ്യത്തിനും മുകളിൽ കടന്ന 1:6 ശതമാനം വളർച്ചയായി രേഖപ്പെടുത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ഫലത്തിൽ 25 ശതമാനത്തോളം എങ്കിലും വളർച്ച അവസാന പാദത്തിൽ രാജ്യം നേടിയെന്ന വാദത്തിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക