രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,34,154 പുതിയ കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ 2887 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 17,13,413 കേസുകളാണ് നിലവിലുളളത്.
രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്.
3,37,989 പേര് രോഗബാധിതരായി മരിച്ചു. രാജ്യത്ത് ഇതിനകം വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി ഉയര്‍ന്നു. അതേസമയം 2 മുതല്‍ 18 വസ്സുവരെയുളള കുട്ടികളില്‍ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ വൈകാതെ കുട്ടികളിലും വാക്സിന് വിതരണം ആരംഭിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക