വാഹത്തിന് മദ്യപിച്ചെത്തി വരൻ. മദ്യപിച്ച് ലക്കുകെട്ടതോടെ വിവാഹമാല ചാർത്തേണ്ട ആളെയും മാറിപ്പോയി. വധുവിന് പകരം വരണമാല്യം ചാർത്തി കൊടുത്തത് വധുവിന്റെ അമ്മയ്ക്ക്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
വരണമാല്യം കയ്യിലേന്തി നിൽക്കുന്ന വരൻ എതിർദിശയിൽ നിൽക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നുമുണ്ട്. പിന്നീട് വീണ്ടും വധുവിന് മാലയിടാൻ ശ്രമിക്കുമ്പോൾ വരന് അതിന് സാധിക്കാതെ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞ് വീഴുന്നു. നിരവധിപ്പേരാണ് സംഭവത്തിന്റെ വിഡിയോ ഇപ്പോൾ കാണുന്നത്.
https://www.instagram.com/reel/CPkTaxxFvqO/?utm_source=ig_embed&utm_campaign=loading
പ്രതികരിക്കാൻ ഇവിടെ എഴുതുക