രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 2025ഓടു കൂടി ഈ കണക്ക് തൊണ്ണൂറു കോടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 62.2 കോടിയായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് തൊണ്ണൂറു കോടിയിലെത്തുമെന്നാണ് വിലയിരുത്തൽ.
നിലവിലുള്ളതിന്റെ 45 ശതമാനം വര്‍ധനയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നഗര പ്രദേശങ്ങളിലേതിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇനി ഗ്രാമീണ മേഖലയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനവ് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക