തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കാജൽ അഗർവാൾ. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘ഉമ സയലന്‍സ് ഓഫ് ലൈഫ് ഡ്രാമ’. നവാഗതനായ തതഗട്ട സിങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് കാജൽ എത്തുന്നത്. ഒരു വിവാഹ വീട്ടിലേയ്ക്ക് എത്തിപ്പെടുന്ന ഉമ എന്ന പെൺകുട്ടിയെയും അവളെ ചുറ്റി പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
എവിഎംഎ മീഡിയ മിറാജ് ഗ്രൂപ്പുമായി ചേർന്ന് മന്ത്രരാജ് പലിവാള്‍, അവിഷേക് ഘോഷ് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. 2021 പകുതിയോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകരെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിലെ മറ്റു താരങ്ങളെയും കൂടുതൽ വിശേഷങ്ങളും അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക