മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.
ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക.
കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക