കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും. കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ഇന്ന് ചോദ്യം ചെയ്യുക. കേസിൽ പരാതി ഉന്നയിച്ച ധര്‍മരാജനെ ഫോണില്‍ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് മിഥുനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പി.എസ്.സി പരീക്ഷ സിലബസ് ചോര്‍ന്നു, എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്ന് പി.എസ്.സി
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് സുരേന്ദ്രന്റെ സെക്രട്ടറി ദിപിന് നിർദേശം നൽകിയിരിക്കുന്നത്. പോലീസ് എഫ്ഐആര്‍ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക