പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം അറസ്റ്റില്‍. ഹിന്ദിയിലെ പ്രശസ്ത സീരിയലുകളായ നാഗിന് 3, ബ്രഹ്മരാക്ഷസ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ പേള്‍ വി പുരിയേയാണ് മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പേള്‍ വി പുരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് പേരെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേള്‍ വി പുരി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആദ്യം കാറില്‍ വെച്ചായിരുന്നു പീഡനം. പിന്നീട് ആറ് പേരും പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്കി. കഴിഞ്ഞ ദിവസമാണ് പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമം പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആറ് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് മുംബൈ വാലിവ് പോലീസും അംബോലി പൊലീസും ചേര്‍ന്ന് നടനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക