ബജറ്റില്‍ കലാ സാംസ്കാരിക മേഖലയെ അവഗണിച്ചെന്ന് നടന് സന്തോഷ് കീഴാറ്റൂര്‍. തോമസ് ഐസക്കിന്റെ ബജറ്റില്‍ ചെറുതായി കലാകാരന്മാര്ക്ക് വേണ്ടി മാറ്റിവെച്ചിരുന്നു.
അതേ സര്‍ക്കാര്‍ ആയിട്ടും ഇത്തവണത്തെ ബജറ്റില്‍ അവര്‍ക്ക് വേണ്ടി ഒന്നും കണ്ടില്ലെന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയിലാണ് അദ്ദേഹം പ്രതികരിച്ചത്.
‘കഴിഞ്ഞ ഒരു നാല് വര്‍ഷമായി സ്റ്റേജ് കലാകാരന്മാര് പട്ടിണിയാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ കൊടുക്കുന്നത് പോര. ഇതിലും കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് നമുക്ക് എല്ലാവര്ക്കും ചേര്‍ന്നുകൊണ്ട് ആവശ്യപ്പെടാം.’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക