ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശം നൽകിയിരിക്കുകയാണ്. ജൂണ്‍ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ സേവനങ്ങള്‍ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നല്കുന്നു.
ട്വിറ്ററിലുള്ള ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത് എന്ന കാര്യവും ഗ്രാഫിക്സിന്റെ സഹായത്തോടെയുള്ള സന്ദേശത്തില്‍ വിശദമാക്കുന്നു. സേവനങ്ങള്‍ മുടക്കമില്ലാതെ ലഭിക്കാനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഉപഭോക്താക്കാള്‍ പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക