മാതാപിതാക്കളെ കൂടാതെ ഒറ്റയ്ക്കെത്തി ഡോക്ടറെ കണ്ട് മരുന്നു വാങ്ങി മൂന്നുവയസുകാരി. നാഗാലാൻഡിലാണ് സംഭവം. മാതാപിതാക്കൾ പാടത്ത് ജോലിക്കു പോയ സമയത്താണ് പെണ്‍കുട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ആശുപത്രിയിൽ ഡോക്ടർക്ക് അരികിൽ ഇരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ഫോട്ടോ വൈറലായി മാറി. ലിപാവി എന്നാണ് പെണ്‍കുട്ടിയുടെ പേര്.
തലേദിവസം രാത്രി ലിപാവിക്ക് ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കൾക്ക് പണിക്ക് പോകേണ്ടതിനാൽ ഡോക്ടറെ കാണാൻ ഒറ്റയ്ക്ക് എത്തുകയായിരുന്നു. ലിപാവിയുടെ വീട്ടിലേക്ക് നടന്നെത്താവുന്ന ദൂരമേ ആശുപത്രിയിലേക്കുള്ളൂ.
മാസ്ക് ധരിച്ച് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഈ കൊച്ചുമിടുക്കി ആശുപത്രിയിലെത്തിയത്. ഡോക്ടറുമൊത്തുള്ള കൊച്ചു പെൺകുട്ടിയുടെ ചിത്രം കണ്ട് നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക