ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ആൾക്ക് തിരികെ ജയിലിലേക്ക് പോകണം. അതിനായി ഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. 22 വയസ്സുകാരനായ സൽമാൻ എന്ന യുവാവിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
പൊലീസിനെ വിളിച്ച് എനിക്ക് പ്രധാനമന്ത്രിയെ വധിക്കണം എന്ന് ഇയാൾ പറയുകയായിരുന്നു. ഡൽഹിയിലെ ഖജുരി ഖാ എന്ന സ്ഥലത്ത് നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി സൽമാനം പിടികൂടി.
ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പറഞ്ഞത് തനിക്ക് വീണ്ടും ജയിലിലേക്ക് പോകാനാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന്.
സൽമാനെതിരെ നിരവധി കേസുകളാണ് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയതാണ്. പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണി ആയതിനാൽ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സൽമാനെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക