മുംബൈ: ടെലിവിഷന്‍ സീരിയൽ രംഗങ്ങളിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രശസ്ത ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍.
പോക്സോ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് നടന് അറസ്റ്റിലാകുന്നത്.
നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ പേള്‍ നാഗിന് 3, ബ്രഹ്മരക്ഷസ് 2, ദില്‍ കി നസര്‍ സേ ഖൂബ്സുരത്ത് തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു.
നടനടക്കം അഞ്ചുപേര്‍ക്കുമെതിരെയാണ് മാല്‍വാനി പൊലീസ് കേസെടുത്തിരുന്നത്.പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പ്രതികള്‍ ആദ്യം കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്തതായും പറയുന്നു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് പേള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക