മലപ്പുറം: യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ (24) ആണ് പെരുമ്ബടപ്പ് പൊലീസിന്റെ പിടിയിലായത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക