മലയാള സിനിമയിൽ വലിയ ഒരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു നിവിൻ പോളി നായകനായ പ്രേമം. ചിത്രത്തിലെ സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഇപ്പോൾ മലരിനെ കുറിച്ച് ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.
പ്രേമം എന്ന സിനിമയിലെ മലർ എന്ന കഥാപാത്രമായി ആദ്യം താൻ മനസ്സിൽ കണ്ടിരുന്നത് നടി അസിനെയാണ്. അസിനുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നത് മൂലമാണ് കഥാപാത്രം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ ഒരു ആരാധകൻ അൽഫോൻസ് പുത്രൻ ചിത്രങ്ങൾക്ക് എന്തുകൊണ്ട് തമിഴ് സ്വാധീനം ഉണ്ടാകുന്നു എന്ന് ചോദിച്ചപ്പോൾ ആണ് അൽഫോൻസ് പുത്രൻ ഇക്കാര്യം പറഞ്ഞത്. താൻ പഠിച്ചത് തമിഴ്നാട്ടിൽ ആണെന്നും അതാകാം തന്റെ സിനിമകളിലെ തമിഴ് സ്വാധീനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽഫോൻസ് പുത്രന്റെ വാക്കുകൾ ഇങ്ങനെ തുടക്കത്തിൽ ഞാൻ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേർഷനിൽ അസിൻ അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം. എനിക്ക് അസിനെ ബന്ധപ്പെടാൻ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നു. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴിൽ എഴുതി. അത് തിരകഥയയുടെ തുടക്ക സമയത്തതായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാൻ പഠിച്ചത് ഊട്ടിയിൽ ആയിരുന്നു. എന്റെ സിനിമ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക