ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലുള്ള പ്രവേസന പരീക്ഷകള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിന് അറിയിച്ചു.
നിലവിലുള്ള സാഹചര്യത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്ത്ഥികളുടെആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക