ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടി സുബി സുരേഷ്.
നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ചിത്രത്തിന് നേരെ വിമര്‍ശന കമന്റുകള്‍ എത്തിയതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിന് താഴെ വന്ന കമന്റുകളോട് ‘ആ’ എന്നാണ് മറുപടിയായി സുബി പ്രതികരിച്ചത്.
ഇതിനെ വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പും ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക