രാവിലെ ദോശ മിക്ക വീടുകളിലും പതിവാണ്. അത് മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാൽ പലതരത്തിലുള്ള വെറൈറ്റി ദോശ ഇന്ന് വിപണിയിൽ ലഭ്യമാണ്. വാഴപ്പിണ്ടി ദോശ ഇത്തരത്തിൽ ഒന്നാണ്.
വാഴപ്പിണ്ടി ദോശ തയ്യാറാക്കുനുള്ള ചേരുവകൾ-
വാഴപ്പിണ്ടി (ഒരു കപ്പ്)
ചുവന്ന മുളക്(4 എണ്ണം)
ജീരകം(അര സ്പൂൺ)
കറിവേപ്പില(ഒരു തണ്ട്)
ഇഞ്ചി(ഒരു കഷ്ണം)
ദോശ മാവ് (ഒരു കപ്പ്)
ഉപ്പ്(ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം- വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ശേഷം അതിലേക്ക് മുളക് , ജീരകം ,കറിവേപ്പില , ഇഞ്ചി എന്നിവ ചേർത്ത് നന്നായി അരക്കുക. അരിയും , ഉഴുന്നും , ഉലുവയും ചേർത്ത് അരച്ച ദോശമാവ് ഒരു ദിവസം വച്ചതിനു ശേഷം ഒരു കപ്പ് ദോശമാവിലേക്ക് അരച്ച മിക്സ് ചേർത്ത് ഒപ്പം ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി അതിലേക്കു കുറച്ചു നല്ലെണ്ണ / നെയ്യ് , ഒഴിച്ച് സാധാരണ ദോശ പോലെ ചുട്ട് എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക