ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുര്‍മീതിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ദേര സച്ചാ സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ രണ്ട് വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയ കേസുകളിലും പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഗുര്‍മിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക