രാജ്യതലസ്ഥാനത്ത് മെട്രോ സർവീസുകൾ ഇന്ന് മുതൽ സർവീസ് നടത്തി തുടങ്ങും. ഡൽഹിയിൽ കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതിലൂടെയാണ് മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ സർക്കാർ ലോക്ക്ഡൗൺ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇന്ന് മുതൽ മെട്രോ സർവീസും പുനരാരംഭിക്കാൻ തീരുമാനമായത്. 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കുകയുള്ളു. സ്മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
രാജ്യത്ത് ചോദിക്കാനും പറയാനും ആളില്ല…!!! ഇന്ധനവില ഇന്നും കൂടി
മാത്രമല്ല, ട്രെയിനുകളിൽ നിന്നുള്ള യാത്രയ്ക്ക് അനുമതിയില്ല. ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മെട്രോ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്. വരും ദിവസങ്ങളിൽ ട്രെയിന്റെ എണ്ണം വർധിപ്പിക്കുവാനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക