സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന നവ്യ നായർ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. ഇപ്പോൾ തന്റെ അപ്പൂപ്പനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ വർഷം അപ്പൂപ്പന്റെ പിറന്നാൾ ദിനത്തിൽ എടുത്തതാണ് വിഡിയോ. അപ്പൂപ്പനൊപ്പം കട്ടിലിൽ കിടന്നു കൊണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
അപ്പൂപ്പൻ, ഓർമകൾ, ജീവിതത്തിലെ മറക്കാത്ത നിമിഷങ്ങൾ, മാളൂട്ടിക്കൊപ്പം എന്ന അടിക്കുറിപ്പിലാണ് വിഡിയോ. രസകരമായിട്ടാണ് നവ്യ അപ്പൂപ്പനോട് സംസാരിക്കുന്നത്.
സെൽഫി വിഡിയോയിൽ തന്റെ മുഖം കണ്ട് എന്റെ മുഖം കാണണ്ട, കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല, പ്രായമായവരെയൊക്കെ ആർക്കാ ഇഷ്ടം- എന്നാണ് അപ്പൂപ്പൻ പറയുന്നത്. അപ്പൂപ്പൻ സുന്ദരനാണെന്നെല്ലാം പറഞ്ഞ് നവ്യ സമാധാനിപ്പിക്കുന്നുണ്ട്.
എറണാകുളത്തെ വീട്ടിലേക്കും അപ്പൂപ്പനെ നവ്യ ക്ഷണിക്കുന്നുണ്ട്. നവ്യയെ നോക്കി പ്ലസ് ടു പാസായോ എന്നാണ് അപ്പൂപ്പൻ ചോദിക്കുന്നത്.
ഇതിന് നവ്യയുടെ മകൾ സായ് ആണ് മറുപടി നൽകിയത്. എൻജിനീയർ പാസായെന്നും ഇപ്പോൾ ബികോം പാസായെന്നുമാണ് സായിന്റെ ഡയലോഗ്.
https://www.instagram.com/p/CPxDErSjuZ0/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക