സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. അതേസമയം ശനിയാഴ്ച ഒരു പവന് 36,720 രൂപയായിരുന്നു വില. ഗ്രാമിന് 4590 രൂപയുമായിരുന്നു.
ഡോളർ കരുത്താർജിച്ചതോടെയാണ് അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ തിങ്കളാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയർന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക