കൊവിഡ് കാലത്ത് അംശദായ കുടിശ്ശിക വന്നതു മൂലം പത്രപ്രവര്‍ത്തക / പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതി അംഗത്വം റദ്ദാകുകയും തുടര്‍ന്ന് തുക അടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. 2020 മാര്‍ച്ച് മുതല്‍ ഏതെങ്കിലും കാലഘട്ടത്തില്‍ ആറു മാസത്തിലധികം അംശദായം അടയ്ക്കാന്‍ സാധിക്കാതെ അംഗത്വം റദ്ദായവരില്‍, മൂന്ന് തവണയില്‍ താഴെ അംഗത്വം പുനസ്ഥാപിക്കപ്പെട്ടവര്ക്കാണ് അവസരം.
ഇങ്ങനെയുള്ളവര്‍ നിലവില്‍ പത്രപ്രവര്‍ത്തകരായി/ പത്രപ്രവര്‍ത്തകേതര ജീവനക്കാരായി ജോലി ചെയ്യുന്നവരാണെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള നിശ്ചിത രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒറ്റത്തവണയായി 15 ശതമാനം പിഴപ്പലിശ സഹിതം അംശദായം അടച്ചാല്‍ അംഗത്വം പുനസ്ഥാപിച്ചു നല്‍കും. അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ പി ആര് ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2760725.
പ്രതികരിക്കാൻ ഇവിടെ എഴുതുക