മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്ന് വിമര്‍ശകര്‍. കരീനയ്ക്ക് പ്രായം കൂടുതലാണെന്നാണ് ഇതിന് കാരണമായി ഇവര്‍ പറയുന്നത്. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് ചിലർ കുറിച്ചത്.
ചിത്രത്തിൽ സീതയായി വേഷമിടാൻ കരീന 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം.
വാര്‍ത്ത പുറത്തുവന്നതിന് സോഷ്യല്‍ മീഡിയയില്‍ കരീനയ്ക്കെതിരെ സൈബർ ആക്രമണം ഉയരുകയാണ്. ബോളിവുഡ് ഹംഗാമയാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക