കോഴിക്കോട്: കെ സുരേന്ദ്രനെതിരായ മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് പണം ലഭിച്ചെന്ന അപര സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതിച്ചേർക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ട്.
ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക