പെട്രോള്‍ വില സെഞ്ച്വറി കടന്നതിനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പെട്രോൾ വില 100 കടന്ന സാഹചര്യത്തിലാണ് സ്കൂടെറിനു അരികിൽ ഹെല്‍മറ്റ് ആകാശത്തേക്കുയര്ത്തിയിട്ടുള്ള ചിത്രം അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
‘പെട്രോള്‍ വിലയില്‍ സെഞ്ചുറിയടിച്ചു കേന്ദ്ര സര്‍കാര്‍, സംസ്ഥാന നികുതി കുറയ്ക്കാതെ കേരള സര്‍കാര്‍. ചക്കിക്കൊത്ത ചങ്കരന് എന്നല്ലാതെ എന്തു പറയാന്‍. ശക്തമായി പ്രതിഷേധിക്കുന്നു.’ എന്ന് അദ്ദേഹം കുറിച്ചു.
കേന്ദ്ര സര്‍കാരിന്റെ ലക്ഷദ്വീപ് നിയമനടപടിക്കൾക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻറെ കാര്യാലയത്തിനു മുന്പില് എംപിമാരുടെ നില്പ്പു സമരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണു പെട്രോള്‍ വില കേരളത്തിൽ ചിലയിടങ്ങളില്‍ 100 കടന്നതായി അറിഞ്ഞത്.
‘സെഞ്ചുറിയടിച്ചല്ലോ’ എന്നറിഞ്ഞപ്പോൾ ഒരു ഹെല്‍മറ്റ് കിട്ടിയിരുന്നെങ്കില്‍ പ്രതിഷേധിക്കാമായിരുന്നെന്നായി എംപി.എന്നാല്‍ താമസിക്കുന്ന ഹോട്ടലില്‍ ചോദിച്ചപ്പോള്‍ ഹോട്ടല്‍ മാനേജറുടെ സ്കൂടെറും റെഡി.വാഹനത്തിനടുത്ത് ചെന്ന് ഒരു കയ്യിലെ ഹെല്‍മെറ്റും മറുകയ്യും മുകളിലേക്കുയര്‍ത്തി അദ്ദേഹം ചിത്രത്തിന് പോസ് ചെയ്തു.
ലക്ഷദ്വീപ് നിവാസികളോട് കേന്ദ്ര സര്‍കാര്‍ കടുത്ത ജനദ്രോഹപരമായ അനീതിയാണ് കാണിക്കുന്നതെന്നും അവിടെയുള്ള ജനതയുടെ സംസ്കാരത്തെ തകര്‍ത്ത് കുത്തക കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ മോദി സര്‍കാര്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധ പരിപാടിയില്‍ എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക