തന്നെ കടിക്കാനെത്തിയ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്. വടകര എളയടത്താണ് സംഭവം.
സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു. പത്താം ക്ലാസുകാരന് ഇയാസ് അബ്ദുള്ളക്കാണ് കടിയേറ്റത്. പ്രദേശത്ത് നിരവധിയാളുകൾ നായയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്.
പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി. ആര്‍എസി ഹൈസ്കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്പ്പെടുത്തി കൊല്ലുകയായിരുന്നു. ഇയാസിനെ കൂടാതെ മുഹമ്മദ് സയാൻ എന്ന 7 വയസ്സുകാരനും പരിക്കേറ്റു.
ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പത്താം തരം വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് ഇതിനുമുമ്പും തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക