ഡല്‍ഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യവാക്സിന് നല്‍കുമെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്കാന് 50,000 കോടി രൂപ ചെലവ് വരുമെന്നാണ് സൂചന.
ഭാരത് ബയോടെക്ക്, സിറം, ബയോ ഇ എന്നി കമ്പനികളില്‍ നിന്ന് കൂടുതലായി വാക്സിന് സംഭരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
നേരത്തെ 18 നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്സിന് പണം നല്കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതാണ് എല്ലാവര്ക്കും സൗജന്യം എന്ന നിലയില്‍ തിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക