കോവിഡ് വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചു കൊണ്ടുള്ള ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം.
പരസ്യത്തിന് ഓൺലൈനിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വിവാഹ പരസ്യത്തിന്റെ ഫോട്ടോ അടുത്തിടെ കോൺഗ്രസ് എംപി ശശി തരൂറും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
‘വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോയെന്നാണ് ” പോസ്റ്റ് പങ്കുവച്ച് ശശി തരൂർ കുറിച്ചത്. പരസ്യം വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ മറ്റ് മാനദണ്ഡങ്ങൾ കൂടി കമന്റിൽ രേഖപ്പെടുത്തി. ചിലർ പരസ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
എന്നാൽ ഈ പരസ്യം ഒരു “നിരുപദ്രവകരമായ” കാമ്പെയ്നായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് ഗോവയിൽ നിന്നുള്ള ഒരു വ്യക്തി ഈ കാമ്പെയ്ൻ ആരംഭിച്ചത്. സാവിയോ ഫിഗ്യൂറെഡോ എന്ന വ്യക്തിയാണ് പരസ്യം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക