ലഖ്നൗ: കുട്ടികളെയാവും കൂടുതലായും കോവിഡ് മൂന്നാം തരംഗം ബാധിക്കുകയെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ യുപി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി . സംസ്ഥാനത്ത് കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
കുട്ടികള്‍ക്കുള്ള സിറപ്പ്, ചവച്ചരച്ചു കഴിക്കാവുന്ന ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കിറ്റ്. ജൂണ്‍ 15 മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി.
കുട്ടികളുടെ പ്രായത്തിനും ഭാരത്തിനും അനുസരിച്ചാവും മെഡിക്കല്‍ കിറ്റ്നല്കുക. 97,000 ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാനത്ത് കുട്ടികളുള്ള വീടുകളില്‍ മെഡിക്കല്‍കിറ്റ് എത്തിക്കും. രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മരുന്ന് നല്കാന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക