പല്ലിനും എല്ലിനും ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. എന്നാൽ, ഇതിന്റെ കുറവ് ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.
1. അസ്ഥികളുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി വിറ്റാമിൻ ഡി ആവശ്യമാണ്.
2. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഈ വിറ്റാമിന് മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്
3. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നതിന് കാരണമാകുന്നു
4. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഈ വിറ്റാമിന് മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്
5. വിറ്റാമിൻ ഡിയുടെ കുറവ് രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കും
6. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ സാരമായി ബാധിക്കാം.
7. മുടി കൊഴിച്ചിൽ ഉണ്ടാക്കും
8. കൂൺ, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക