കൊവിഡ് കാലത്ത് എല്ലാവരും വീടുകളില്‍ ഒതുങ്ങി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. വിവാഹ പരസ്യവും മാറിയിരിക്കുകയാണ്. കോവിഡ് വാക്സീൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റോമൻ കത്തോലിക്ക് യുവതി, കണക്കിൽ ബിരുദാനന്തര ബിരുദം, 24 വയസ്സ്, സ്വന്തമായി തൊഴിൽ എന്നതിനൊപ്പം കോവിഷീൽഡ് വാക്സീന്റെ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്ന് യുവതി പരസ്യത്തിൽ പറയുന്നു.
ബിരുദാനന്തര ബിരുദധാരിയായിരിക്കണം, ക്ഷമാശീലവും നർമ്മബോധവും വായനാശീലവും ഉള്ള കോവിഷീൽഡ് വാക്സീന്റെ രണ്ട് ഡോസുകളുമെടുത്ത യുവാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നവെന്നാണ് പരസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക