യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) നടത്തുന്ന ആഗോള സ്റ്റിംഗ് ഓപ്പറേഷനിലൂടെ 800 പേർ അറസ്റ്റിൽ. 16 രാജ്യങ്ങളിൽ നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻക്രിപ്റ്റഡ് ആപ്പ് വഴി കള്ളക്കടത്തും കൊലപാതകവും അടക്കം വിവിധ കുറ്റകൃത്യങ്ങൾ നടത്തി വന്നിരുന്നവരെയാണ് സമാനമായ മറ്റൊരു ആപ്പ് സൃഷ്ടിച്ച് എഫ്ബിഐ കുടുക്കിയത്.
‘ട്രോജൻ ഷീൽഡ്’ എന്ന പേരിലുള്ള ഓപ്പറേഷൻ വഴി വിവിധ രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ കൊക്കെയ്ൻ അടക്കം വൻ ലഹരിവസ്തു ശേഖരം, ആയുധങ്ങൾ, കോടിക്കണക്കിന് രൂപ, ആഢംബര വാഹനങ്ങൾ എന്നിവ എഫ്ബിഐ പിടിച്ചെടുക്കുകയായിരുന്നു.
ഓസ്ട്രേലിയയുടെയും യുഎസ് എഫ്ബിഐയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ നൂറ്റിയമ്പതോളം കൊലപാതകങ്ങളും തടയാൻ കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്. ആനോം (ANOM) എന്ന എൻക്രിപ്റ്റഡ് ആപ്പുമായി രംഗത്തെത്തിയ എഫബിഐ കുറ്റകൃതങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളെ ഒളിഞ്ഞിരുന്ന നിരീക്ഷിക്കുകയും ഇവരുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക