നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു. ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് വെടിയേറ്റത്. ഇവർ പരിക്കുകളോടെ ചികിത്സയിലാണ്.
നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല. സഹായത്തിന് മറ്റാരെങ്കിലും ഒപ്പം ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക