തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം റിപ്പോർട്ട ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന അഭിമുഖത്തിന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിരിക്കുന്നത്.
ഏകദേശം 2,000 പേരാണ് താല്‍ക്കാലിക നിയമനത്തിനായുള്ള അഭിമുഖത്തിന് എത്തിച്ചേര്‍ന്നത്.നഴ്സുമാരുടെയും ക്ലീനിംഗ് സ്റ്റാഫുമാരുടെയും താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്.
ജനങ്ങള്‍ കൂട്ടംകൂടിയതോടെ പോലീസ് സ്ഥലത്തെത്തുകയും ഇവരെ തിരിച്ചയക്കുകയുമായിരുന്നു. അതേസമയം നിശ്ചയിച്ചിരുന്ന അഭിമുഖം നടത്താന്‍ അധികൃതര്‍ക്ക് ആയതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക