ന്യൂഡൽഹി ബാബാ രാം ദേവിന്റെ പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന് സര്‍ക്കാര്‍.അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ മെയ് 27നാണ് പരിശോധന നടന്നത്.
പതഞ്ജലിയുടെ സിംഗാനിയ ഓയില്‍ മില്‍ നല്കിയ അഞ്ച് സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമാക്കുന്നു.
വിഷയത്തില്‍ പതഞ്ജലിയുടെ പ്രതികരണം ഇനിയും എത്തിയിട്ടില്ല. ബുധനാഴ്ചയാണ് കടുക് എണ്ണയ്ക്ക് നിലവാരമില്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക