പാലക്കാട്;പത്തു കൊല്ലത്തെ രഹസ്യ ജീവിതത്തിനു ശേഷം ഒടുവില്‍ എല്ലാവരും കാണ്‍കെ റഹ്മാനും സജിതയും പുതുജീവിതത്തിലേക്ക്. സഹായങ്ങളുമായി പൊലീസും നാട്ടുകാരും എത്തിയതോടെ തുടക്കം എളുപ്പമായി.
മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗ സാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.
പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവർ പിന്തുണയായി എത്തിയതും ദമ്പതികൾക്ക് ആശ്വാസമായി.
എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവർ ജീവിക്കട്ടെ എന്ന കുറിപ്പിനൊപ്പം ഇരുവർക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക