പാലക്കാട്: അയിലൂരില്‍ പത്തു വര്‍ഷം കാമുകിയെ ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയത്.
മകന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്നു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന് താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്ബ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.
ഒരു കട്ടില് പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക