തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ പുതിയ ശബ്ദരേഖ പുറത്തുവിട്ട പ്രസീതയുടെ ശബ്ദ സന്ദേശം കൃത്രിമമാണെന്ന് കെ. സുരേന്ദ്രൻ. അതുകൊണ്ടുതന്നെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ ഫേസ് ബുക്കിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണ്. ഓഡിയോ ക്ളിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി.പി.എം പ്രവർത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക